'ആലപ്പുഴ ജിംഖാന'യിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഷു റിലീസായി ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
ആന്റണി ദാസനും വിഷ്ണു വിജയും ചേർന്നാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'പഞ്ചാര പഞ്ച്' ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് ആണ് ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് നേടിയത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആറ് മില്യൺ കാഴ്ചക്കാരെ നേടി ട്രെയിലർ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.
പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റർടെയ്നർ ചിത്രമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ALSO READ: പെണ്ണേ നീ തീയാകുന്നു... മാസ്സ് ആയി "മരണമാസ്സ്" ട്രെയ്‌ലർ
നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: ജിംഷി ഖാലിദ്. ചിത്രസംയോജനം: നിഷാദ് യൂസഫ്. സംഗീതം: വിഷ്ണു വിജയ്. ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്. ലിറിക്‌സ്: മുഹ്സിൻ പരാരി.
വസ്ത്രാലങ്കാരം: മാഷർ ഹംസ. വി എഫ് എക്സ്: ഡിജി ബ്രിക്സ്. മേക്കപ്പ്: റോണക്സ് സേവിയർ. ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ. ആർട്ട് ഡയറക്ടർ: ആഷിക് എസ്. അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി. ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ.
സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ. പ്രൊമോഷണൽ ഡിസൈൻസ്: ചാർളി ആൻഡ് ദ ബോയ്സ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. മ്യൂസിക് റൈറ്സ്: തിങ്ക് മ്യൂസിക്. ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









