Kiara Advani Pregnancy Announcement: 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞതിഥിയെ വരവേൽക്കാൻ കിയാരയും സിദ്ദാർത്ഥും

Kiara Advani and Sidharth Malhotra Pregnancy Reveal: കിയാര ​ഗർഭണിയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെയായി പുറത്തുവന്നിരുന്നു. എന്നാൽ അതിൽ ഔദ്യോ​ഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 02:32 PM IST
  • താൻ ​ഗർഭിണിയാണെന്നും ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായ ആ കുഞ്ഞതിഥിയ്ക്കായി കാത്തിരിക്കുകയാണെന്നും കിയാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
  • താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് പിന്നാലെ ​ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Kiara Advani Pregnancy Announcement: 'ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം'; കുഞ്ഞതിഥിയെ വരവേൽക്കാൻ കിയാരയും സിദ്ദാർത്ഥും

Kiara Advani Pregnant: ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. 2023 ഫെബ്രുവരി 6നാണ് ഇരുവരും വിവാഹിതരായത്. പുതിയ ചിത്രങ്ങളുടെയും മറ്റും വിശേഷങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഇരുവരും. താൻ ​ഗർഭിണിയാണെന്നും ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായ ആ കുഞ്ഞതിഥിയ്ക്കായി കാത്തിരിക്കുകയാണെന്നും കിയാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

Add Zee News as a Preferred Source

താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് പിന്നാലെ ​ഗർഭിണിയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എപ്പോഴും ടൈറ്റ് ഫിറ്റിലുള്ള വസ്ത്രങ്ങൾ അണിഞ്ഞിരുന്ന താരം ഇപ്പോൾ അയഞ്ഞ വസ്ത്രങ്ങളാണ് അണിയുന്നതെന്നും ​ഗർഭിണിയായതിനാലാണ് ഇത്തരത്തിലുള്ള വസ്ത്രധാരണമെന്നുമാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ബേബി ബംപ് കാണാമെന്നും ആരാധകർ പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് താരം പ്രെ​ഗ്നൻസി അനൗൺസ്മെന്റ് നടത്തിയത്. ഷേർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച് അഭിപ്രായം നേടിയ ചിത്രമായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News