)
Kiara Advani Sidharth Malhotra Welcome Baby Girl: ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു പിങ്ക് കാർഡ് പോസ്റ്റ് ചെയ്ത് കൊണ്ടാണ് കിയാരയും സിദ്ധാർത്ഥും തങ്ങളുടെ കൺമണിയുടെ വരവ് ഏവരെയും അറിയിച്ചത്.
"ഞങ്ങൾ ഇരുവരുടെയും ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ലോകം എന്നെന്നേക്കുമായി മാറിയിരിക്കുകയാണ്. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു," എന്ന ക്യാപ്ഷനോടെയാണ് ഇവർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആരാധകർ, സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ സിദ്ധാർത്ഥിനും കിയാരയ്ക്കും ആശംസകൾ നേർന്നു.
2025 ഫെബ്രുവരിയിൽ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരു ചെറിയ ജോഡി ബേബി സോക്സും പിടിച്ചുകൊണ്ടാണ് പോസ്റ്റ്. "ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഉടൻ വരുന്നു." എന്നായിരുന്നു ആ പോസ്റ്റിന് ക്യാപ്ഷൻ നൽകിയിരുന്നത്.
2023 ഫെബ്രുവരി 6നാണ് ഇരുവരും വിവാഹിതരായത്. ഷേർഷ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ഇത്. അവരുടെ ഓൺ-സ്ക്രീൻ പ്രണയം വളരെ പെട്ടെന്ന് തന്നെ ജീവിതത്തിലും സംഭവിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.