എൻപതുകളുടെയും തൊണ്ണൂറുകളുടെയും ക്ലാസിക് സോം​ഗ്സ് എന്ന് വിശേഷിപ്പിക്കാവുന്ന എണ്ണമറ്റ മലയാളചലച്ചിത്ര ഗാനങ്ങൾക്ക് ഈണം പകർന്ന എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. " കിട്ടിയാൽ ഊട്ടി' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിൽ വിന്റേജ് അനുഭൂതി ഉണർത്തുന്ന ഒരു പാട്ടുമായാണ് അദ്ദേഹം എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 30 വർഷത്തിൽ, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ എസ് പി വെങ്കിടേഷിന്റെ പിറന്നാൾ ദിനത്തിലാണ് വീഡിയോ റിലീസ് ചെയ്തത്. ജോ ജോസഫാണ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.


ALSO READ: Momo In Dubai Ott: മോമോ ഇൻ ദുബായ് ഒടിടി റിലീസിനൊരുങ്ങുന്നു; എപ്പോൾ, എവിടെ കാണാം?


സ്റ്റുഡന്റ് വിസയിലും മറ്റും അന്യരാജ്യങ്ങളിലേക്ക് പോകുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചർച്ച ചെയ്ത ഒടിടി ചിത്രം 'ദി പ്രൊപ്പോസലി'ന്റെ സംവിധായകനാണ് ജോ ജോസഫ്. മൺമറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നീസാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.


ഒരു വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സംഗീതമൊരുക്കിയ എസ് പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ദൈർഘ്യ വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്.


ALSO READ: Anveshippin Kandethum: ടൊവിനോയുടെ പുതിയ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ഷൂട്ടിങ് ആരംഭിച്ചു


അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസൻ ലൂംസഡൻ ആണ് ദൃശ്യാവിഷ്ക്കാരമൊരുക്കിയിരിക്കുന്നത്. പാട്ടിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ഗാനമാലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനുമാണ്. മലയാളത്തിന് പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സൈന മ്യൂസിക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 'മാണിക്ക മാട്ടരം' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പിആർഒ- അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.