തരുൺ മൂർത്തി ഒരുക്കിയ മോഹൻലാൽ ചിത്രം തുടരും തിയേറ്ററുകൾ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ മാത്രമല്ല മറ്റ് ഭാഷകളിലും ചിത്രം ഹിറ്റാണ്. മോഹൻലാലിനെ നടനെ വീണ്ടും കാണാൻ സാധിച്ച ചിത്രമെന്നാണ് ഈ സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഹിറ്റ് ഗാനം പുറത്തുവിട്ടു. കൊണ്ടാട്ടം എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാലും ശോഭനയും തകർത്താടുന്ന ഗാനരംഗമാണിത്.
വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. എംജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏപ്രിൽ 25ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടിയിലെത്തി നിൽക്കുകയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആരാധകർ കാണാൻ കാത്തിരുന്ന കോമ്പോയാണ് ഈ ചിത്രത്തിലൂടെ വീണ്ടും എത്തിരിക്കുന്നത്. പല ഷെഡ്യൂളുകളിലായി നൂറ് ദിവസത്തോളമാണ് ചിത്രീകരണം നടന്നത്.
കെആർ സുനിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- ഷാജികുമാർ. എഡിറ്റിംഗ്- നിഷാദ് യൂസഫ് ഷഫീഖ്. സംഗീതം- ജയ്ക്സ് ബിജോയ്. സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അവന്റിക രഞ്ജിത്, കലാ സംവിധാനം- ഗോകുൽ ദാസ്. മേക്കപ്പ്- പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പോടുത്താസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.