കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു!

ചിത്രത്തില്‍ കേസിന്‍റെ ചുരുളഴിയിക്കാനെത്തുന്നത് മോഹന്‍ലാല്‍ ആണെന്നാണ് റിപ്പോര്‍ട്ട്.   

Last Updated : Oct 9, 2019, 12:28 PM IST
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു!

നാടിനേയും നാട്ടുകാരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ച കൂടത്തായിയിലെ കൂട്ട കൊലപാതകം സിനിമയാകുന്നു. 

ചിത്രത്തില്‍ കേസിന്‍റെ ചുരുളഴിയിക്കാനെത്തുന്നത് മോഹന്‍ലാല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 

മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നുവെന്നും ആ കഥയ്ക്ക് പകരമാണ് സംഭവബഹുലമായ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നതെന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ചിത്രത്തിന്‍റെ സംവിധാനം, തിരക്കഥ, അഭിനേതാക്കള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചിത്രത്തിന്‍റെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കുമെന്നും സിനിമയില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

എന്തായാലും ആരാധകര്‍ കാത്തിരിക്കുന്നത് ജോളിയുടെ റോളില്‍ ആരാകും എത്തുക എന്നതായിരിക്കും. 
   

Trending News