കൊച്ചി: Ambika Rao Passes Away: ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. 58 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. തൃശ്ശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. ഇതിനിടയിൽ കൊവിഡ് ബാധിച്ചിരുന്നു. ഇന്നലെ രാത്രിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്
Also Read: സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സില്‍ അംബിക റാവു അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
Also Read: Vijay Babu Audio: ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല; വിജയ് ബാബുവിൻറെ ഓഡിയോ ക്ലിപ്പ്
കൂടാതെ തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന അംബിക റാവു ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണ ഗോപാലകൃഷണയുടെ അസിസ്റ്റന്റ് ഡയറക്‌ടറായിട്ടായിരുന്നു ചലച്ചിത്രലോകത്തെത്തിയത്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
റോബിന്റെ ചിത്രത്തിൽ നായിക ദിൽഷ? വെളിപ്പെടുത്തി നിർമാതാവ് സന്തോഷ് ടി കുരുവിള
ഡോ. റോബിൻ രാധാകൃഷ്‌ണൻ അഭിനയിക്കുന്ന ചിത്രത്തിൽ ദിൽഷ അഭിനയിക്കുന്നുണ്ടോ? സീ മലയാളം ന്യൂസ് ചർച്ചയിൽ പ്രേക്ഷകർ ചോദിച്ച ചോദ്യം നിർമാതാവായ സന്തോഷ് ടി കുരുവിളയോട് ചോദിച്ചപ്പോൾ അങ്ങനെയൊരു സാധ്യത ഉണ്ടെങ്കിൽ ഉണ്ടാവട്ടെ എന്നാണ്. കഥയ്ക്ക് ആവശ്യമാണെങ്കിൽ ദിൽഷ സാധ്യത ഉണ്ടാകുമെന്ന വെളിപ്പെടുത്തലാണ് നിർമാതാവ് സീ മലയാളം ന്യൂസ് ലൈവിൽ അറിയിച്ചത്. "റോക്ക് ആൻഡ് റോൾ" എന്ന പരിപാടിയിലായിരുന്നു ഈ പ്രതികരണം.
പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന മികച്ച ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷനിൽ ചിത്രം വരുമ്പോൾ പ്രേക്ഷകരും അങ്ങേയറ്റം പ്രതീക്ഷയിലാണ്. ബിഗ് ബോസ് ആരാധകർക്ക് ഇഷ്ടപ്പെടുന്ന റോബിൻ എത്രയും വേഗം സിനിമയിൽ കാണണമെന്ന ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ട്. റോബിൻ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകരാണ് ലൈവിൽ റോബിനോടും നിർമാതാവ് സന്തോഷ് ടി കുരുവിളയോടും ആശംസകൾ അറിയിച്ചത്.
"റോബിൻ ഉണ്ടെങ്കിൽ പടം സൂപ്പർ ഹിറ്റ്", "റോബിന് അവസരം കൊടുത്ത സന്തോഷ് സാറിന് നന്ദി" തുടങ്ങി നിരവധി ആശംസകളും സ്നേഹവുമാണ് പ്രേക്ഷകർ നൽകിയത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ 2 ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും നിർമാതാവ് അറിയിച്ചു. ചിത്രത്തിൽ റോബിന് നല്ല വേഷമാണെന്നും ആരാധകർക്ക് നിരാശരാകേണ്ടി വരില്ലെന്നും സന്തോഷ് ടി കുരുവിള അറിയിച്ചു. റോബിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത് മോഹൻലാൽ ആണ്. "അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ഡോ. റോബിൻ രാധാകൃഷ്‌ണൻ" എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...