വാലന്‍ന്റൈന്‍സ് ഡേ; ഭാര്യ നല്‍കിയ സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ

ഈ ദിനത്തില്‍ തനിക്ക് കിട്ടിയ അമൂല്യ നിധിയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍.   

Ajitha Kumari | Updated: Feb 14, 2020, 12:17 PM IST
വാലന്‍ന്റൈന്‍സ് ഡേ; ഭാര്യ നല്‍കിയ സമ്മാനം പങ്കുവെച്ച് കുഞ്ചാക്കോ

ഇന്ന് വാലന്‍ന്റൈന്‍സ് ഡേ. സ്നേഹിക്കുന്നവരുടെ ദിനം.  ഈ ദിനത്തില്‍ തനിക്ക് കിട്ടിയ അമൂല്യ നിധിയെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍. 

ആരാധകര്‍ക്ക് ആശംസകള്‍ നല്‍കിയ കുഞ്ചാക്കോ അതിനോടൊപ്പം തനിക്ക് ഭാര്യ നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനത്തെക്കുറിച്ചും കുറിച്ചിട്ടുണ്ട്.  അത് മറ്റൊന്നുമല്ല കേട്ടോ കുഞ്ചാക്കോയുടെ പ്രിയ മകന്‍ ഇസഹാക്ക് തന്നെയാണ്.

ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചന്‍ വാലന്‍ന്റൈന്‍സ് ഡേ ആയ ഇന്ന്  പങ്കുവെച്ചിരിക്കുന്നത്. 

"ഭാര്യ നല്‍കിയ മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം...!! എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വാലന്റൈന്‍സ് ഡേ ആശംസകള്‍… എന്നായിരുന്നു കുഞ്ചാക്കോയുടെ കുറിപ്പ്.  

തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഫെയ്സ് ബുക്കിലൂടെയുമാണ്‌ കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.