close

News WrapGet Handpicked Stories from our editors directly to your mailbox

ധോണിക്ക് പിന്തുണയുമായി ഇന്ത്യയുടെ വാനമ്പാടി

ഉടനെയൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ട്വിറ്ററിലൂടെ ലതാ മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.    

Updated: Jul 12, 2019, 09:06 AM IST
ധോണിക്ക് പിന്തുണയുമായി ഇന്ത്യയുടെ വാനമ്പാടി

ന്യൂഡല്‍ഹി: ധോണിയുടെ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന ആവശ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. 

മാത്രമല്ല ക്രിക്കറ്റ് ലോകത്തിന് പുറത്തുനിന്നും അകത്തുനിന്നും നിരവധി പേരാണ് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇപ്പോഴിതാ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഈ അവസരത്തില്‍ ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്താണെന്നോ ഉടനെയൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ്. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.