LK Akshay Kumar: സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13; എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ- എസ് എസ് ലളിത് കുമാർ ചിത്രം ഒരുങ്ങുന്നു

Vignesh Vadivel: വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ കെ അക്ഷയ് കുമാർ ആണ് നായകനായെത്തുന്നത്.

Written by - Roniya Baby | Last Updated : Jan 23, 2026, 02:11 PM IST
  • ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണുവാണ് നിർവഹിക്കുന്നത്
  • ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്
LK Akshay Kumar: സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 13; എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ- എസ് എസ് ലളിത് കുമാർ ചിത്രം ഒരുങ്ങുന്നു

സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽ കെ അക്ഷയ് കുമാർ ആണ് നായകനായെത്തുന്നത്.

Add Zee News as a Preferred Source

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ "സിറൈ" എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രൊജക്റ്റ് ഒരുങ്ങുന്നത് ഒരു മികച്ച ചിത്രമാണ്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റർടെയ്നർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണുവാണ് നിർവഹിക്കുന്നത്.

എൽ കെ അക്ഷയ് കുമാറിനൊപ്പം, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, പി. എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസ്സൻ, ഐശ്വര്യ ശർമ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേസമയം തമിഴ്, മലയാളം ഭാഷകളിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: ഛായാഗ്രഹണം- ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, വസ്ത്രങ്ങൾ- പ്രിയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്- കെ അരുൺ, മണികണ്ഠൻ, പിആർഒ- ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News