)
ലോക ചാപ്റ്റർ 1: ചന്ദ്ര തിയേറ്റുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസിൽ 200 കോടിയും കടന്ന് ലോകയുടെ കുതിപ്പ് തുടരുകയാണ്. തിയേറ്ററുകളിൽ ഇപ്പോഴും ചിത്രം കാണാൻ പ്രേക്ഷകരുടെ തിരക്കാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ലോകയുടെ ലോകം അതിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ പോകുന്നു എന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറക്കാർ അറിയിച്ചിരുന്നു. ആ സീക്രട്ട് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിലെ രണ്ട് സർപ്രൈസ് കഥാപാത്രങ്ങളെയാണ് റിവീൽ ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് ടീം ലോക പുറത്തുവിട്ടിരിക്കുന്നത്. ചാർലി എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. ലോകയിലെ ഒടിയൻ ആണ് ദുൽഖറിന്റെ കഥാപാത്രം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ലോകയിലെ ചാത്തൻ ആണ് ടൊവിനോ.
സിനിമ കാണാത്തവർക്ക് ഇത് ശരിക്കും സ്പോയിലർ തന്നെയാണ്. എന്നാൽ ഇവരുടെ കഥാപാത്രങ്ങളെ കുറിച്ച് ഇതിനോടകം തന്നെ പ്രേക്ഷകർ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇതിൽ അത്ര സർപ്രൈസ് അല്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എല്ലാവർക്കും കാണേണ്ടത് മൂത്തോനെ കുറിച്ചാണ്. സോഷ്യൽ മീഡിയ കത്തിക്കാൻ മൂത്തോന്റെ പോസ്റ്ററുകൾ പുറത്ത് വിടണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.