)
'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. ചിത്രത്തിന്റെ വിജയം അതിന്റെ തെളിവാണ്. ഇന്നും തിയേറ്ററുകൾ നിറഞ്ഞോടുകയാണ് ചിത്രം. 300 കോടിയും കടന്ന് ലോകയുടെ കുതിപ്പ് തുടരുകയാണ്. തിയേറ്ററിലെ കുതിപ്പിനിടെ ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അതെ ജിയോ ഹോട്ട്സ്റ്റാർ ആണ് സിനിമയുടെ സ്ട്രീമിങ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അധികം വൈകാതെ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒരു പുതിയ യൂണിവേഴ്സിന്റെ തുടക്കം. ലോക ഉടൻ ജിയോ ഹോട്ട്സ്റ്റാറിൽ എന്ന ക്യാപ്ഷനോടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.