)
ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറി ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’. ആദ്യ ദിവസം 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ ജനപ്രീതി വർധിച്ചതോടെ പ്രദർശനം 503 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചു. ‘ചന്ദ്ര’ എന്ന ടൈറ്റിൽ കഥാപാത്രത്തെ കല്യാണി പ്രിയദർശൻ ഗംഭീരമായി ചെയ്തു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം 101 കോടി ആഗോള കളക്ഷൻ നേടി. തെന്നിന്ത്യൻ ചിത്രങ്ങളിൽ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്.
നസ്ലിൻ, സാന്റി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ വമ്പൻ കാമിയോ റോളുകളും പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിന് പുറമേ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും വൻ വിജയം നേടുകയാണ്.
ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പാണ് ചിത്രം നടത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. കേരളത്തിൽ ഓണം ദിവസങ്ങളിൽ ചിത്രം വലിയ ജനപ്രീതിയാണ് നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.