)
ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത് ചിത്രമാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കല്യാണി പ്രിയദർശനും നസ്ലെനും ആണ്. ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡൊമിനിക് അരുൺ ആണ്. ലോക എന്ന പേരിൽ പുറത്തിറക്കുന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ചന്ദ്ര.
ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഈ ചിത്രത്തിലൂടെ ഒരു ഫാന്റസി ലോകമാണ് അവതരിപ്പിക്കുന്നത്. ഒന്നിലധികം ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ലോക ചാപ്റ്റർ വൺ ചന്ദ്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.