)
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ടീസര്‍ പുറത്തിറക്കി. കല്യാണി പ്രിയദര്ശന്, നസ്ലിന് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഡൊമിനിക് അരുണ്‍ ആണ് ഈ സൂപ്പര്‍ ഹീറോചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
മെഗാബജറ്റിൽ ഒരുക്കുന്ന 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് 'ചന്ദ്ര'. ചിത്രത്തിൽ സൂപ്പര്‍ഹീറോ കഥാപാത്രമായാണ് കല്യാണി പ്രിയദര്ശന് എത്തുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തിറക്കിയിരുന്നു.
ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്, ശാന്തി ബാലചന്ദ്രന് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ്. ഛായാഗ്രഹണം: നിമിഷ് രവി. സംഗീതം; ജേക്സ് ബിജോയ്. എഡിറ്റര്‍: ചമന്‍ ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി.
അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്. പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍. കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍. മേക്കപ്പ്: റൊണക്സ് സേവ്യര്‍. കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്: റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്. പിആര്‍ഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.