)
പ്രേക്ഷകർ ഏറെ കാത്തിരുന്ന മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ 'ലോക'യുടെ ഒടിടി റിലീസ് ഡേറ്റ് പുറത്ത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബർ 31 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ചാപ്റ്റർ 1 ചന്ദ്ര. ടൊവിനോ തോമസ് ചാത്തനായി എത്തുന്ന രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ നടന്നിരുന്നു. കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.
വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെ എത്തിയ ലോക ഇതുവരെ 300 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. കല്യാണി പ്രിയദർശനൊപ്പം, നസ്ലെൻ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി, തുടങ്ങിയവരും കാമിയോ വേഷത്തിൽ ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 28ന് റിലീസിനെത്തിയ ചിത്രം രണ്ട് മാസങ്ങൾക്കു ശേഷമാണ് ഒടിടി റിലീസിനെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.