close

News WrapGet Handpicked Stories from our editors directly to your mailbox

Viral Video: പ്രതിഷേധം, ലൂക്കാ-നിഹാരിക ചുംബന രംഗം പുറത്ത്!!

ഇതിനെതിരെ സംവിധായകൻ അരുൺ ബോസുള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 

Sneha Aniyan | Updated: Oct 10, 2019, 02:03 PM IST
Viral Video: പ്രതിഷേധം, ലൂക്കാ-നിഹാരിക ചുംബന രംഗം പുറത്ത്!!

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് 'ലൂക്ക'. 

കേരളത്തിലെ 70 -തോളം തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍ നിന്നും ഒരു ചുംബന രംഗം ലൂക്കയുടെ ഡിവിഡി പുറത്തിറങ്ങിയപ്പോള്‍ നീക്കം ചെയ്തിരുന്നു. 

ഇതിനെതിരെ സംവിധായകൻ അരുൺ ബോസുള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. 

മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് ടോവിനൊയും അഹാനയും 'ലൂക്ക'യില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് തീയറ്ററുകളില്‍ നിന്ന് തന്നെ പ്രതികരണം ലഭിച്ചിരുന്നു. 

ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ലൂക്കയില്‍ പ്രത്യക്ഷപ്പെട്ടത്.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.