close

News WrapGet Handpicked Stories from our editors directly to your mailbox

Trailer: നിന്‍റെ കണ്ണുടക്കിയത് ഈ ഫോട്ടോയിലാണല്ലേ?

വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Sneha Aniyan | Updated: Jun 18, 2019, 02:01 PM IST
Trailer: നിന്‍റെ കണ്ണുടക്കിയത് ഈ ഫോട്ടോയിലാണല്ലേ?

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത 'ലൂക്ക'യുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു.

മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് ടോവിനൊ 'ലൂക്ക'യില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തമാണ്. 

ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഇതിന് മുന്‍പ് റിലീസ് ചെയ്ത ഗാനത്തില്‍ നിന്ന് തന്നെ അഹാനയുടെയും ടോവിനൊയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്. ആ വ്യക്തത ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ്‌ ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്. 

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണ്‍ 28ന് പ്രദര്‍ശനത്തിന് എത്തും.

ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.