Video: ലൂസിഫറിലെ ഐറ്റം സോ൦ഗ് വൈറല്‍!!

തനിഷ്‌ക് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. 

Last Updated : Apr 8, 2019, 01:29 PM IST
Video: ലൂസിഫറിലെ ഐറ്റം സോ൦ഗ് വൈറല്‍!!

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

അധികം ഗാനങ്ങളില്ലാതെ തയാറാക്കിയ ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. 

മോഹന്‍ലാലിന്‍റെ അഭിനയവും പൃഥ്വിരാജിന്‍റെ സംവിധാനവു൦ ഏറ്റെടുത്ത മലയാളി പ്രേക്ഷകരുടെ ഇപ്പോഴത്തെ സംസാര വിഷയം ലൂസിഫറിലെ "റഫ്ത്താര" എന്ന ഗാനമാണ്. 

തനിഷ്‌ക് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. 

ജ്യോത്സ്നയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഐറ്റം സോ൦ഗ് തയാറാക്കിയിരിക്കുന്നത്. 

റിലീസ് ചെയ്ത് 15 മണിക്കൂറിനുള്ളില്‍ 6.5 ലക്ഷത്തിലധികം ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്. ഏറെ വിവാദമായ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.

ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. നീണ്ടു കിടക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കിടയിലാണ് ഗാനം പ്രത്യക്ഷപ്പെടുന്നത്. 

അഭിനേത്രി, ഡാന്‍സര്‍, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയായ വലുസ്ച ഡിസൂസയാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

More Stories

Trending News