M Kumaran Son of Mahalakshmi: ജയം രവിയും അസിനും നദിയയും തകർത്താടിയ "എം കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു!

M Kumaran Son of Mahalakshmi Re Release: അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. നദിയാ മൊയ്‌തു ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2025, 04:00 PM IST
  • ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു
  • ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ​ഗാനങ്ങളാണ്
M Kumaran Son of Mahalakshmi: ജയം രവിയും അസിനും നദിയയും തകർത്താടിയ "എം കുമരൻ  സൺ ഓഫ് മഹാലക്ഷ്‌മി" വീണ്ടും വരുന്നു!

രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രെൻഡ് സെറ്ററായി പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ച മെഗാ ഹിറ്റ്  സിനിമയാണ് ജയം രവി നായകനായ "എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി". മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്തത്. പല അഭിനേതാക്കൾക്കും വഴിത്തിരിവായ ഒരു സിനിമ കൂടിയായിരുന്നു ഇത്.

Add Zee News as a Preferred Source

അസിൻ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. നദിയാ മൊയ്‌തു അമ്മയായി, ശക്‌തമായ മഹാലക്ഷ്‌മി എന്ന കഥാപാത്രവുമായി ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയ ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. ഫിലിം എഡിറ്റർ മോഹൻ നിർമ്മിച്ച, "എം .കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി " മാർച്ച് 14ന് റീ റിലീസിന് ഒരുങ്ങുകയാണ്.

ബോക്സിങ്ങിൻ്റെ പശ്ചാത്തലത്തിൽ ആക്‌ഷൻ, പ്രണയം, നർമ്മം, വൈകാരികത എന്നിവ ചേർത്ത് മോഹൻ രാജ അണിയിച്ചൊരുക്കിയ "എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി"ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. ശ്രീകാന്ത് ദേവ സംഗീതം നൽകി ചിട്ടപ്പെടുത്തിയ  ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ഇന്നും അവ ശ്രോതാക്കളുടെ പ്രിയപ്പെട്ട ​ഗാനങ്ങളാണ്.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. റീ റീലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ച സ്വീകരണം ഇതിന് തെളിവാണ്. പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, 'വെണ്ണിറ ആടൈ' മൂർത്തി, ടി .പി. മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ  മറ്റ് പ്രധാന അഭിനേതാക്കൾ. മാർച്ച് 14ന് വീണ്ടും പ്രദര്ശനത്തിനെത്തുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും. പിആർഒ- സി.കെ. അജയ് കുമാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News