)
എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'ലർക്ക്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴ് സംവിധായകനും നടനുമായ പാർത്ഥിപനും, മലയാളത്തിലെ ഇരുപതോളം സംവിധായകരും ചേർന്നാണ് ടൈറ്റിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കേരളാ ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
വളരെ കാലികപ്രാധാന്യമുളള വിഷയമാണ് നിഷാദ് ലർക്കിലൂടെ അവതരിപ്പിക്കുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കാണ് 'ലർക്ക്'. ഈ പേരു കൊണ്ട് ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്,
ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
തിരക്കഥ സംഭാഷണം - ജുബിൻ ജേക്കബ്, ഛായാഗ്രഹണം - രജീഷ് രാമൻ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി - ഗണേശ് മാരാർ, സംഗീതം - മിനീഷ് തമ്പാൻ, ഗാനരചന - മനു മഞ്ജിത്ത്, പാടിയവർ - സുധീപ് കുമാർ, നസീർ മിന്നലെ, എം.എ നിഷാദ്, സൗണ്ട് ഡിസൈൻ - ജുബിൻ രാജ്.
പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, അസ്സോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്, ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ , ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം - മാൻ മീഡിയ, സ്റ്റുഡിയോ - ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് - ടാഗ് 360.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.