പ്രണയം കരകവിഞ്ഞൊഴുകുന്ന 'മായാനദി' ബോളിവുഡിലേക്ക്

  

Last Updated : Jun 6, 2018, 03:08 PM IST
പ്രണയം കരകവിഞ്ഞൊഴുകുന്ന 'മായാനദി' ബോളിവുഡിലേക്ക്

ടോവിനോ തോമസിനെ നായകനാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത 'മായാനദി' ബോളിവുഡിലേക്ക്. മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പങ്കെടുത്ത 'നീരാളി'യുടെ ഓഡിയോ ലോഞ്ചിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 

നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് ടി.കുരുവിളയുടെ മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സും ആഷിക്ക് അബുവിന്‍റെ ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് മായാനദി നിര്‍മ്മിച്ചത്. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷിക്കും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ സച്ചിന്‍ പില്‍ഗോങ്കറും നിര്‍മ്മാണ പങ്കാളിയാണ്. ബോളിവുഡ് ചിത്രം ലവ് യു സോണിയോ (2013) ഒരുക്കിയ ജോയ് രാജനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല.

അടുത്ത കാലത്തായി പുറത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രമാണ് മായാനദി. ആഷിക്ക് അബുവിന്‍റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ മായാനദിയില്‍  കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ടൊവീനോ കാഴ്ച വച്ചത്. അപ്പു എന്ന നായികാ വേഷത്തിലൂടെ ഐശ്വര്യ ലക്ഷ്മി എന്ന യുവതാരവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത്. ഛായാഗ്രഹണം ജയേഷ് മോഹനും സംഗീതം റെക്സ് വിജയനും നിര്‍വ്വഹിച്ചു. 

പദ്മരാജന്‍ പുരസ്കാരം, മികച്ച ഗായകനുള്ള (ഷഹബാസ് അമന്‍) കേരള സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാരം എന്നിങ്ങനെ  നിരവധി പുരസ്കാരങ്ങളും മായനദി നേടി.

More Stories

Trending News