ലൂസിഫറിന്‍റെ റെക്കോര്‍ഡ് തിരുത്തി മധുര രാജ!!

5 മണിക്കൂറിനുള്ളില്‍ 20 ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കി

Last Updated : Apr 6, 2019, 02:10 PM IST
 ലൂസിഫറിന്‍റെ റെക്കോര്‍ഡ് തിരുത്തി മധുര രാജ!!

മ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

റെക്കോര്‍ഡുകള്‍ ഭേദിച്ച് കൊണ്ടാണ് ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ മുന്നേറുന്നത്. 

ഏറ്റവും വേഗത്തില്‍ 20 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാള ചലച്ചിത്ര ട്രെയിലര്‍ എന്ന റെക്കോര്‍ഡ് ഇതിനകം മധുരരാജ സ്വന്തമാക്കി. 

5 മണിക്കൂറിനുള്ളില്‍ 20 ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കിയ മധുര രാജ ലൂസിഫറിന്‍റെ റെക്കോര്‍ഡാണ് തിരുത്തിയത്. 

24 മണിക്കൂറില്‍ ഏറ്റവും അധികം പേര്‍ കണ്ട ട്രെയിലര്‍ എന്ന റേക്കോര്‍ഡും മധുര രാജ കുറിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.  

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 12നാണ് സിനിമ റിലീസ് ചെയ്യുന്നത്.

പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ. 

പോക്കിരി രാജയില്‍ പൃഥ്വിരാജായിരുന്നു മമ്മൂട്ടിയുടെ അനിയന്‍. എന്നാല്‍,  ഇക്കുറി തമിഴ് നടന്‍ ജയ് ആണ് മമ്മൂട്ടിക്കൊപ്പം എത്തിയിരിക്കുന്നത്. 

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ശ്രദ്ധേയമായ ഘടകമാണ്. 

More Stories

Trending News