'മോഹ മുന്തിരി'യായി സണ്ണി ലിയോണ്‍: മധുരരാജയിലെ ഐറ്റം സോംഗ് പുറത്ത്!!

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാനമാണിത്.

Last Updated : May 3, 2019, 06:37 PM IST
  'മോഹ മുന്തിരി'യായി സണ്ണി ലിയോണ്‍: മധുരരാജയിലെ ഐറ്റം സോംഗ് പുറത്ത്!!

മ്മൂട്ടി- ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുര രാജ'യിലെ ഐറ്റം സോംഗ് പുറത്തിറങ്ങി. 

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാനമാണിത്. മധുരരാജ എന്ന ചിത്രം പോലെ തന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനമായിരുന്നു 'മോഹ മുന്തിരി'.

ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച 'മോഹ മുന്തിരി' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. 

ഗാനരംഗത്തില്‍ മമ്മൂട്ടിയ്ക്കും സണ്ണി ലിയോണിയ്ക്കുമൊപ്പം, ജയ്‌, സലിം കുമാര്‍, അലക്സാണ്ടര്‍ പ്രശാന്ത്‌ എന്നിവരും പ്രത്യക്ഷപ്പെടുന്നു. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ. 

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ശ്രദ്ധേയമായ ഘടകമായിരുന്നു. 

പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടുമൊന്നിച്ച ചിത്രമാണ് മധുരരാജ.

അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലന്‍. 

നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്ര൦ ഒരേ സമയം മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ റിലീസ് ചെയ്തു.

 

Trending News