Madhuvidhu Release: കല്യാണിയുടെ ആദ്യ ചിത്രം, നായകനായി ഷറഫുദ്ദീൻ; 'മധുവിധു' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ

ബിന്ദു പണിക്കരുടെ മകൾ ആദ്യമായി നായികയായെത്തുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.   

Written by - Karthika V | Last Updated : Jan 13, 2026, 06:36 AM IST
  • ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു.
  • ഒരു കോമഡി ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.
Madhuvidhu Release: കല്യാണിയുടെ ആദ്യ ചിത്രം, നായകനായി ഷറഫുദ്ദീൻ; 'മധുവിധു' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ

നടി ബിന്ദു പണിക്കരുടെ മകൾ അരങ്ങേറ്റം കുറിക്കുന്ന മധുവിധു എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ഫെബ്രുവരി 6ന് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. സോഷ്യൽ മീഡിയയിൽ റീൽസും മറ്റുമായി ഏറെ ശ്രദ്ധ നേടിയ താരമാണ് ബിന്ദു പണിക്കരുടെ മകൾ കല്യാണി. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കോമഡി ഫാമിലി എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. 

Add Zee News as a Preferred Source

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by sharafu (@sharaf_u_dheen)

ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന്റെ സം​ഗീതം കൈകാര്യം ചെയ്യുന്നത്. ജ​ഗദീഷ്, സായികുമാർ, അസീസ് നെടുമങ്ങാട്, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് രചന. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News