)
വിഷ്ണു ഉണ്ണികൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മാജിക് മഷ്റൂംസ്'. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന് ശേഷമാണ് നാദിർഷ-വിഷ്ണു കൂട്ടുകെട്ടിൽ പുതിയ ചിത്രമെത്തുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പെണ്ണ് കിട്ടാത്ത നായകന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. അഴുക്ക ചെറുക്കന്, തന്തയെക്കാള്‍ മോശം എന്ന ശാന്തിവിള ദിനേശന്റെ ടീസറിലെ ഡയലോഗുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ജനുവരി 23ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായിക. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കലാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയത് നവാഗതനായ ആകാശ് ദേവ് ആണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ.
ജാഫർ ഇടുക്കി, ബോബി കുര്യൻ, സിദ്ധാർത്ഥ് ഭരതൻ, ശാന്തിവിള ദിനേശ്, അഷറഫ് പിലാക്കൽ, ഹരിശ്രീ അശോകൻ, അജു വർഗീസ്, ജോണി ആന്റണി, പ്രമോദ് വെളിയനാട്, അബിൻ ബിനോ, മീനാക്ഷി ദിനേശ്, പൂജ മോഹൻരാജ്, അരുൺ പുനലൂർ, മനീഷ കെ.എസ്, ആലീസ് പോൾ, മാസ്റ്റർ സൂഫിയാൻസാലി, മാസ്റ്റർ ദ്രുപദ്, മാസ്റ്റർ വൈഷ്ണവ്, ബേബി വൈദേഹി നായർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.