close

News WrapGet Handpicked Stories from our editors directly to your mailbox

നല്ല കുട്ടിയായി ചിത്രം പൂര്‍ത്തിയാക്കൂ; മലക്കം മറിഞ്ഞ് മേജര്‍ രവി!!

എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക്‌ കുറിപ്പ്. 

Sneha Aniyan | Updated: Oct 18, 2019, 06:04 PM IST
നല്ല കുട്ടിയായി ചിത്രം പൂര്‍ത്തിയാക്കൂ; മലക്കം മറിഞ്ഞ് മേജര്‍ രവി!!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗം-നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വിഷയത്തില്‍ നിലപാട് തിരുത്തി മേജര്‍ രവി.

വിഷയത്തിൽ ആദ്യം ഷെയ്നിനൊപ്പം നില്‍ക്കുന്നുവെന്ന് പറഞ്ഞെങ്കിലും ജോബി ജോര്‍ജിന്‍റെ വാക്കുകൾ ആ വിശ്വാസം തെറ്റിച്ചുവെന്ന് മേജര്‍ രവി പറഞ്ഞു. 

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് നിലപാട് തിരുത്തി മേജര്‍ രവി രംഗത്തെത്തിയിരിക്കുന്നത്. 

എല്ലാവരോടുമായി, പ്രത്യേകിച്ച് കോൾ എടുക്കാത്ത ഷെയ്നോടായി എന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക്‌ കുറിപ്പ്. 

ജോബിയുടെ പത്ര സമ്മേളനം കണ്ടപ്പോള്‍ അയാളുടെ ഭാഗത്താണ് ന്യായമെന്ന് മനസിലായെന്ന് പറഞ്ഞ മേജര്‍ രവി ഒരു തുടക്കകാരനെന്ന നിലയില്‍ ഷെയ്നിനെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി

കൂടാതെ, ഷെയ്ന്‍ കുറച്ചുകൂടെ അച്ചടക്കത്തോടെയും ഉത്തരവാദിത്വത്തോടെയും ചുമതലകള്‍ നിര്‍വഹിക്കണമെന്നും നല്ല കുട്ടിയായി വന്ന് ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കണമെന്നും മേജര്‍ രവി പറയുന്നു. 

അങ്ങനെ ചെയ്താൽ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ഉത്തരവാദിത്തബോധമുള്ള വ്യക്തിയാകുക. പറഞ്ഞ വാക്കിൽ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഞാൻ നിന്നെ പിന്തുണക്കും -മേജര്‍ രവി പറഞ്ഞു. 

ഷെയ്ൻ മാനസികമായി വിഷമിക്കേണ്ട സമയമല്ല ഇതെന്നും തന്‍റെ എല്ലാ പിന്തുണയും ഷെയ്ൻ നിഗത്തിനുമൊപ്പം ഉണ്ടെന്നുമായിരുന്നു മേജർ രവിയുടെ ആദ്യ നിലപാട്.