ദീപികയുടെ സാരി സെക്കന്‍ഡ് ഹാന്‍ഡില്‍ വാങ്ങി മലൈക?

മുടി പിന്നിലേക്ക് വലിച്ചു ബൺ ചെയ്ത് ഒതുക്കിയതോടെ മലൈക പാര്‍ട്ടിയില്‍ തിളങ്ങി.

Last Updated : Jun 14, 2019, 04:39 PM IST
ദീപികയുടെ സാരി സെക്കന്‍ഡ് ഹാന്‍ഡില്‍ വാങ്ങി മലൈക?

16 വയസുകാരനായ അര്‍ഹാന്‍ ഖാന്‍റെ അമ്മയാണ് 45കാരിയും ബോളിവുഡ് താരവുമായ മലൈക അറോറ. എന്നാല്‍, ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ താരത്തിന് യാതൊരു വിട്ടുവീഴ്ച്ചയുമില്ല.

ജീവിതത്തിലെ ഓരോ മുഹൂര്‍ത്തവും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള മലൈകയുടെ എറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ബോളിവുഡ് തരാം സോനം കപൂറിന്‍റെ പിറന്നാളില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. പ്രമുഖ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സോനം കപൂറിന്‍റെ ജന്മദിനാഘോഷങ്ങൾ. 

പതിവുശൈലിയിൽ സ്റ്റൈലിഷായി മോഡേണ്‍ വേഷങ്ങളില്‍ മറ്റുള്ളവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സാരിയുടുത്താണ് മലൈകയെത്തിയത്. പതിവു ചിക് വസ്ത്രങ്ങൾ ഒഴിവാക്കി സാരിയിൽ മലൈക തിളങ്ങിയപ്പോഴാണ് ആരാധകർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. 

ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ദീപിക പദുകോണ്‍ ധരിച്ചത് ഇതേ പാറ്റേണിലുള്ള സാരിയാണ്. ഇതു തിരിച്ചറിഞ്ഞതോടെ രസകരമായ കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

ദീപികയുടെ സാരി മോഷ്ടിച്ചോ? സെക്കന്‍റ് ഹാന്‍റ് ആണോ?  എന്നിങ്ങനെയായിരുന്നു കമന്‍റുകൾ. എന്നാല്‍, ഡിസൈനർ രോഹിത് ബാലിന്‍റെ ഫ്ലോറൽ കളക്‌ഷനില്‍ നിന്നുമാണ് വെള്ളയിൽ വലിയ പിങ്ക് പൂക്കളുള്ള ഈ സാരി ഇരുവരും വാങ്ങിയത്.  

എന്താണെങ്കിലും ദീപികയേക്കാള്‍ മികച്ച രീതിയിൽ മലൈക സാരി ധരിച്ചു എന്ന കാര്യത്തിൽ ഫാഷനിസ്റ്റുകൾക്കും ആരാധകർക്കും അഭിപ്രായ വ്യത്യാസമില്ല. 

സിംപിൾ സ്‌ലീവ്‌ലൈസ് വൈറ്റ് ബ്ലൗസിനൊപ്പം ചങ്കി ചോക്കർ നെക്‌ലേസും മാംഗ് ടികയും ഒപ്പം കയ്യിൽ പിങ്ക് ക്ലച്ചസും മലൈക ധരിച്ചിരുന്നു.

മുടി പിന്നിലേക്ക് വലിച്ചു ബൺ ചെയ്ത് ഒതുക്കിയതോടെ മലൈക പാര്‍ട്ടിയില്‍ തിളങ്ങി. ഫാഷൻ മാജിക് എന്നാണ് മലൈകയുടെ സ്റ്റൈലിനെ പലരും വിശേഷിപ്പിക്കുന്നത്. 

ഒരേ ഡിസൈനിലുള്ള സാരി അണിഞ്ഞു നിൽക്കുന്ന ദീപികയുടെയും മലൈകയുടെയും ചിത്രങ്ങള്‍ രോഹിത് ബാലും പങ്കുവച്ചിട്ടുണ്ട്.

Trending News