'എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു', കോവിഡ് രോഗത്തില്‍ നിന്നും മുക്തനായി പൃഥ്വിരാജ്

താന്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി  നടന്‍ പൃഥ്വിരാജ് ( Prithviraj) ...

Last Updated : Oct 27, 2020, 08:09 PM IST
  • താന്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി നടന്‍ പൃഥ്വിരാജ് ( Prithviraj) ...
  • ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ഈ വിവരം അറിയിച്ചത്.
'എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു', കോവിഡ് രോഗത്തില്‍ നിന്നും മുക്തനായി  പൃഥ്വിരാജ്

kochi: താന്‍ കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതായി  നടന്‍ പൃഥ്വിരാജ് ( Prithviraj) ...

ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് ഈ  വിവരം അറിയിച്ചത്.  ആന്‍റിജന്‍ ടെസ്റ്റിലൂടെയാണ് താന്‍ കോവിഡ്  (COVID-19) നെഗറ്റീവായതായി കണ്ടെത്തിയതെന്നും വരുന്ന ഒരാഴ്ച കൂടി താന്‍ ഐസൊലേഷനില്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. രോഗബാധയില്ലെന്ന് ഉറപ്പ് വരുത്താന്‍ വേണ്ടിയാണ് താന്‍ ഐസൊലേഷനില്‍ കഴിയുകയെന്നും പൃഥ്വി അറിയിച്ചു. 

തന്നോടൊപ്പം നിന്നവര്‍ക്കും ആശങ്ക അറിയിച്ചവര്‍ക്കും താരം ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു. രോഗപരിശോധനാ സര്‍ട്ടിഫിക്കറ്റും പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

Also read: ചലച്ചിത്ര താരം പൃഥ്വിരാജിന് COVID-19; 'ജനഗണമന' താരങ്ങൾ നിരീക്ഷണത്തിൽ?

കഴിഞ്ഞ 20നാണ് നടന്‍  പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്.  പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചതോടെ  'ജനഗണമന' എന്ന സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചു.  ചിത്രത്തിന്‍റെ  അണിയറ പ്രവർത്തകരും മറ്റ്  താരങ്ങളും നിരീക്ഷണത്തിലായിരുന്നു. 

 

 

Trending News