Mankombu Gopalakrishnan: ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

Mankombu Gopalakrishnan Passed Away: ഇരുന്നൂറിലേറെ മലയാള സിനിമകൾക്കായി എഴുന്നൂറിലേറെ ​ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പത്തിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി.

Written by - Zee Malayalam News Desk | Last Updated : Mar 17, 2025, 07:10 PM IST
  • നാടക​ഗാന രചനകളിലൂടെയാണ് അദ്ദേഹം സിനിമാ രം​ഗത്തേക്ക് എത്തിയത്
  • കവി, കഥാകൃത്ത്, സംഭാഷണ രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ
Mankombu Gopalakrishnan: ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു

കൊച്ചി: പ്രമുഖ ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.

Add Zee News as a Preferred Source

അദ്ദേഹം ഇരുന്നൂറിലേറെ മലയാള സിനിമകൾക്കായി എഴുന്നൂറിലേറെ ​ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പത്തിലേറെ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി. ആർആർആർ, ബാഹു‌ബലി (രണ്ട് ഭാ​ഗങ്ങൾ), ഈച്ച, ധീര, യാത്ര എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകൾ രചിച്ചത് മങ്കൊമ്പ് ​ഗോപാലകൃഷ്ണനായിരുന്നു.

നാടക​ഗാന രചനകളിലൂടെയാണ് അദ്ദേഹം സിനിമാ രം​ഗത്തേക്ക് എത്തിയത്. എംഎസ് വിശ്വനാഥൻ, എംകെ അർജുനൻ, ദേവരാജൻ, ബോംബെ രവി, രവീന്ദ്ര ജെയിൻ, ബാബുരാജ്, കെവി മഹാദേവൻ, ഇളയരാജ, കീരവാണി, എആർ റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ തുടങ്ങിയ സം​ഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, സംഭാഷണ രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News