close

News WrapGet Handpicked Stories from our editors directly to your mailbox

Video Song: മുക്കുത്തി മുക്കുത്തി കണ്ടില്ല..

പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. 

Sneha Aniyan | Updated: Oct 20, 2019, 11:10 PM IST
Video Song: മുക്കുത്തി മുക്കുത്തി കണ്ടില്ല..

ഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പ്രാധാന്യമുള്ള കഥയുമായി മമ്മൂട്ടി എത്തുന്ന ചിത്രമാണ്  മാമാങ്കം. 
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാന൦  പുറത്ത്  വിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ. 

മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ശ്രേയ ഘോഷൽ ആലപിച്ചിരിക്കുന്ന ഗാനത്തിന് റഫീക്ക് അഹമ്മദാണ് വരികളെ ഴുതിയിരിക്കുന്നത്.  എം.ജയചന്ദ്രനാണ്  ഗാനത്തിന്  ഈണം നല്‍കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്​ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വള്ളുവനാട് ചരിത്രം പറയുന്ന മാമാങ്കം നവംബർ 21 നാണ് റിലീസിനെത്തുന്നത്.

മാമാങ്കത്തിന്റെ ടീസര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തെത്തിയിരുന്നു.. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം തന്നെ വമ്പന്‍ റിലീസായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്.

പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. 50 കോടി ബഡ്ജറ്റിലാണ് മാമാങ്കം ഒരുങ്ങുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. 

മലയാളത്തിനു പുറമേ തമിഴിലും , തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

മനോജ് പിള്ളയാണ് ഛായാഗ്രഹണം. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.