കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു കാര്യമായിരുന്നു മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പ്രചരണം. 73കാരനായ നടന് കുടലിൽ കാൻസറാണെന്നും ചികിത്സയ്ക്കായി ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തെന്നുമായിരുന്നു പ്രചരണം. നടനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പ്രചരണം നടന്നു.
ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പിആർ ടീം. മമ്മൂട്ടിക്ക് കാൻസറില്ലെന്നും നിലവിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും പിആർ ടീം വ്യക്തമാക്കി. റമദാനിൽ നോമ്പ് ഉള്ളതിനാൽ അദ്ദേഹം സിനിമയിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്. കാൻസറാണെന്ന പ്രചരണം വ്യജമാണ്. നോമ്പുള്ളതിനാലാണ് ഷൂട്ടിങ്ങിൽ നിന്ന് മാറി നിൽക്കുന്നതെന്നും പിആർ ടീം അറിയിച്ചു.
വെക്കേഷന് ശേഷം മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തിരിച്ചെത്തും. കഴിഞ്ഞ ദിവസം മുതൽ മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചാണ് സോഷ്യൽ മീഡിയകളിൽ വാർത്തകൾ നിറഞ്ഞിരുന്നത്. ശ്വാസ തടസത്തെ തുടർന്ന് മമ്മൂട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ഒരു വാർത്ത. ഇതിന് പിന്നാലെ മമ്മൂട്ടിക്ക് കുടലിൽ കാൻസർ ബാധിച്ചെന്നും ചികിത്സയിലാണെന്നും വാർത്തകൾ വന്നു.
ALSO READ: സോഷ്യൽ മീഡിയ തൂക്കി മമ്മൂട്ടി; അന്യായ സ്വാഗെന്ന് ആരാധകർ
മമ്മൂട്ടിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇത് മൂലം ഷൂട്ടിങ്ങിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ് എന്നിങ്ങനെയായിരുന്നു പ്രചരണം. റമദാൻ വ്രതവുമായി ബന്ധപ്പെട്ട് തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെന്നാണ് പിആർ ടീം അറിയിച്ചിരിക്കുന്നത്.
വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്നും റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാൽ അദ്ദേഹം അവധിയിലാണെന്നും പിആർ ടീം അറിയിച്ചു. അതിനാലാണ് ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുമെന്നും ടീം വ്യക്തമാക്കി. പിആർ ടീം മിഡ് ഡേയോടാണ് പ്രതികരണം നടത്തിയത്.
മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂർത്തിയായി. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിരയാണ് ഈ മൾട്ടി സ്റ്റാർ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങലാക്കി ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.