Vidyamritham 5: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് മമ്മൂട്ടിയുടെ വിദ്യാമൃതം-5; സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് മമ്മൂട്ടിയുടെ കൈത്താങ്ങ്.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2025, 11:46 PM IST
  • എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കാണ് തുടർപഠനത്തിനുള്ള അവസരമൊരുങ്ങുന്നത്.
  • കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്നാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.
Vidyamritham 5: പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് മമ്മൂട്ടിയുടെ വിദ്യാമൃതം-5; സൗജന്യവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: പഠിക്കാൻ മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അവസരമൊരുക്കി മമ്മൂട്ടി. മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം-5 സൗജന്യ വിദ്യാഭ്യാസപദ്ധതിക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടക്കമായി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പദ്ധതിയെ കുറിച്ച് മമ്മൂട്ടി അറിയിച്ചിരുന്നു. രാജ്ഭവനിലാണ് ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘടനം ചെയ്തു. എം.ജി.എം  ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ആണ് ലോഗോ ഏറ്റുവാങ്ങിയത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കാണ് തുടർപഠനത്തിനുള്ള അവസരമൊരുങ്ങുന്നത്. കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്നാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്.

Also Read: Vyasanasametham Bandhumithrathikal: ബോക്സ് ഓഫീസ് ഹിറ്റോ 'വ്യസനസമേതം ബന്ധുമിത്രാദികള്‍'; കണക്കുകൾ ഇങ്ങനെ

എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, അമ്മയോ അച്ഛനോ നഷ്ടപ്പെട്ടുപോയവര്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ സാധിക്കാത്തവർക്കാണ് പദ്ധതി തുണയാകുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം നല്‍കി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാര്‍മസി, കോളേജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലു വിവിധകോഴ്‌സുകളിലേക്കുമാണ് പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരമൊരുങ്ങിയിട്ടുള്ളത്. 

എസ്.എസ്.എല്‍.സി, പ്ലസ്ടു മാർക്കുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പദ്ധതിയിലൂടെ പ്രവേശനം ലഭിക്കും. കൂടാതെ 200 വിദ്യാര്‍ത്ഥികള്‍ക്ക് എം.ജി.എം. ഗ്രൂപ്പിന്റെ വിവിധ സി.ബി.എസ്.ഇ. സ്‌കൂളുകളിലും ഈ പദ്ധതിയിലൂടെ പഠനത്തിന് അവസരമൊരുങ്ങുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News