Mammootty Charity: മമ്മൂട്ടിയുടെ സ്നേഹസ്പർശം; വീൽചെയറുകൾ പ്രയോജനപ്പെടുക കുട്ടികളുൾപ്പടെ നിരവധി പേർക്ക്

Mammootty Charity Foundation: മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാസർഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയർ വിതരണം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2025, 08:25 PM IST
  • കാസറഗോഡ് ജില്ലക്കുള്ള വീൽ ചെയറുകളുടെ വിതരണം ഉദ്​ഘാടനം ചെയ്തു
  • തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കുമാണ് വീൽചെയർ വിതരണം ചെയ്യുന്നത്
Mammootty Charity: മമ്മൂട്ടിയുടെ സ്നേഹസ്പർശം; വീൽചെയറുകൾ പ്രയോജനപ്പെടുക കുട്ടികളുൾപ്പടെ നിരവധി പേർക്ക്

കാസർഗോഡ്: കെയർ ആൻഡ്ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വീൽ ചെയറുകൾ ആവശ്യമുള്ള ആതുര സ്ഥാപനങ്ങൾക്ക് ആവശ്യനുസരണം അവ എത്തിച്ച് കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലക്കുള്ള വീൽ ചെയറുകളുടെ വിതരണം ഉദ്​ഘാടനം ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ കാസർഗോഡ് ചിറക് കൂട്ടായ്മയുമായി സഹകരിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും കുട്ടികൾക്കും വീൽചെയർ വിതരണം ചെയ്യുന്നത്.

ഹിദായത്ത് നഗർ പ്രഗതി സ്പെഷ്യൽ സ്കൂളിൽ നടന്ന ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷനായി. കാസർഗോഡ് ഡിവിഷൻ സിവിൽ ജഡ്ജ് രുഖ്മ എസ് രാജ് വീൽചെയറുകളുടെ വിതരണം നിർവ്വഹിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട മലയാളിസമൂഹത്തിന് ആശ്വാസം പകരുന്നതാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയറിന്റെ വിവിധ കാരുണ്യപ്രവർത്തനങ്ങൾ.

ഹൃദ്രോ​ഗികളായ കുട്ടികളുടെ ചികിത്സാ പദ്ധതിയായ 'ഹൃദയസ്പർശം', വിദ്യാഭ്യാസ സഹായ പദ്ധതിയായ 'വിദ്യാമൃത് ', ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടിയായ 'വഴിക്കാട്ടി ', വൃക്കരോഗികൾക്കുള്ള സഹായപദ്ധതിയായ 'സുഹൃദം', നേത്രചികിത്സാ പദ്ധതിയായ 'കാഴ്ച്ച', ആദിവാസി ക്ഷേമപ്രവർത്തനമായ 'പൂർവ്വികം' തുടങ്ങിയ പ്രവർത്തനങ്ങളും സംഘടനയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കാസർഗോഡ് ജില്ലയിലേക്ക് കെയർ ആൻഡ് ഷെയറിന്റെ പ്രവർത്തനങ്ങൾ കൂടുതലായി കൊണ്ടുവരേണ്ടത് ഏറ്റവും ആവശ്യമാണെന്ന് ജില്ലാനിവാസികൾക്ക് വേണ്ടി ആവശ്യപ്പെടുകയാണെന്ന് രുഖ്മ എസ് രാജ് പറഞ്ഞു.

അതോടൊപ്പംതന്നെ ഇവിടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന കൂട്ടായ്മയും വ്യത്യസ്ഥങ്ങളായ അനുകമ്പാ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രണ്ടു സംഘടനകളെയും പ്രത്യേകം അഭിനന്ദിക്കുന്നു. കൂടുതൽ നന്മകൾക്കുവേണ്ടി കെയർ ആൻഡ് ഷെയറിന്റെ സ്ഥാപകൻകൂടിയായ മമ്മൂട്ടിക്ക്‌ ആയുസ്സും ആരോഗ്യവും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നുവെന്നും കാസർഗോഡ് ഡിവിഷൻ സിവിൽ ജഡ്ജ് പറഞ്ഞു.

ചിറക് കൂട്ടായ്മ ചെയർമാൻ ഡോ. ജാഫർ അലി മുഖ്യപ്രഭാഷണം നടത്തി. ചിറക് കൂട്ടായ്മ വൈസ് ചെയർമാൻ മുഹമ്മദ് എൻ എ, എസ് ഐ ഓഫ് പോലീസ് ശ്രീ വിജയൻ മേലേത്ത്, പ്രഗതി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ,  മമ്മൂട്ടി ഫാൻസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഷെഫീഖ് ആവിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓരോ സ്‌ഥാപനത്തിന്റെയും മേധാവികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News