ഉത്തരവാദിത്തതോടെ പെരുമാറൂ.... കാമ്പുള്ള ചിത്രവുമായി മമ്മൂട്ടി!

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

Updated: Mar 25, 2020, 07:53 PM IST
ഉത്തരവാദിത്തതോടെ പെരുമാറൂ.... കാമ്പുള്ള ചിത്രവുമായി മമ്മൂട്ടി!
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ 21 ദിവസത്തേക്കാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
എന്നാല്‍, 'ഉത്തരവാദിത്തതോടെ പെരുമാറൂ' എന്ന അടിക്കുറിപ്പോടെ മലയാളം ചലച്ചിത്ര താരം മമ്മൂട്ടി പങ്കുവച്ച ചിത്രമാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കൊറോണ വൈറസിനെ ചെറുക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അതില്‍ അലംഭാവം കാണിക്കുന്നത് പരിണിത ഫലം ഉണ്ടാക്കുമെന്നും സൂചിപ്പിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിയമം മറികടന്ന് പുറത്തിറങ്ങുന്നവര്‍ നിയമപാലകര്‍ക്ക് തലവേദനയാകുന്നുവെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 
 
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു‍. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. 
 
പാലക്കാട്‌, പത്തനംതിട്ട-  2 പേര്‍ക്ക് വീതം, എറണാകുള൦- മൂന്ന്‌ കോഴിക്കോട്, ഇടുക്കി -ഒരാള്‍ വീതംഎന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 
 
ഇവരില്‍ നാല് പേര്‍ ദുബായില്‍ നിന്നും മറ്റുള്ളവര്‍ യുകെ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. 
ബാക്കിയുള്ള മൂന്നു പേര്‍ക്ക് നേരിട്ടുള്ള ഇടപഴകിലൂടെ ലഭിച്ചതാണ്.