ആ നമ്പര്‍ തന്നെ വേണം, ഒടുവില്‍ മമ്മൂട്ടിയത് സ്വന്തമാക്കി!

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്‍റെയും വാഹനപ്രേമം ആരാധകര്‍ക്ക് സുപരിചിതമാണ്. 

Updated: Feb 15, 2020, 07:59 PM IST
ആ നമ്പര്‍ തന്നെ വേണം, ഒടുവില്‍ മമ്മൂട്ടിയത് സ്വന്തമാക്കി!

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്‍റെയും വാഹനപ്രേമം ആരാധകര്‍ക്ക് സുപരിചിതമാണ്. 

369 എന്ന രജിസ്ട്രേഷനുള്ള മമ്മൂട്ടി കുടുംബത്തിലെ വാഹനങ്ങളെപ്പറ്റി അറിയാത്തവർ കേരളത്തിൽ ചുരുക്കമാണ്. ഈ നമ്പറില്‍ കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. കൂടാതെ ഒരു നമ്പറിനോടും താരത്തിന് പ്രത്യേക സ്‌നേഹമുണ്ട്. 

369 ആണ് മമ്മൂട്ടിയുടെ ഫേവറേറ്റ് നമ്പർ. തന്റെ പുതിയ കാരവാന് വേണ്ടിയും താരം തെരഞ്ഞെടുത്തിരിക്കുന്നത് 369 ആണ്. കെഎൽ 07 സി യു 369 നമ്പറിലാണ് വണ്ടി രജിസ്റ്റർ ചെയ്യുക. ബെൻസ് കമ്പനിയുടെ കാരവാനാണ് താരം വാങ്ങിയിരിക്കുന്നത്.

ഫാൻസി നമ്പറുകൾ വേണമെങ്കിൽ 3000 രൂപ കൊടുത്ത് ബുക്ക് ചെയ്യണം. രണ്ട് പേർ കൂടി ഈ നമ്പറിന് വേണ്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ പിന്മാറിയതിനെ തുടർന്ന് ലേലം കൂടാതെ തന്നെ താരത്തിന് ലഭിക്കുകയായിരുന്നു.

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടേയും നമ്പര്‍ 369 ആണ്. ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ വണ്ടിയുടെ നമ്പറും 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പര്‍ ലോക്ക് ആയിരുന്നു 369. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പര്‍ നല്‍കിയത്. 

2 കോടിക്ക് മുകളിൽ വില വരുന്ന ജാഗ്വർ എക്‌സ്ജെ ലോങ്ങ് വീൽബേസ്, പോർഷെ പാനമേറ എന്നിവയാണ് 369 ഗാരേജിൽ മമ്മൂട്ടിയുടെ വില കൂടിയ താരങ്ങൾ. 

ടൊയോട്ട ലാൻഡ് ക്രൂയിസർ, ടൊയോട്ട ഫോർച്യൂണർ, മിനി കൂപ്പർ എസ്, ബിഎംഡബ്ള്യൂ 5 സീരീസ്, E46 ബിഎംഡബ്ള്യൂ എം3, മിത്സുബിഷി പജേരോ സ്പോർട്ട്, ഫോക്‌സ്വാഗൺ പസ്സാറ്റ്, ഓഡി എ7 സ്പോർട്സ്ബാക്ക് എന്നിവയാണ് മമ്മൂട്ടിയുടെ മറ്റുള്ള വാഹനങ്ങൾ.

പോർഷെ പാനമേറ, മെഴ്‌സിഡസ് ബെൻസ് എസഎൽഎസ് എഎംജി, മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, ബിഎംഡബ്ള്യൂ i8 എന്നിങ്ങനെ ഒരു വൻ വാഹന ശേഖരത്തിനുടമയാണ് ദുൽഖർ സൽമാൻ. 

റോയൽ എൻഫീൽഡ് ക്ലാസിക്, ട്രിയംഫ് ബോൺവിൽ SE, ബിഎംഡബ്യു മോട്ടോറാഡിന്റെ R 1200 GS അഡ്വെഞ്ചർ, K 1300 R എന്നിങ്ങനെ ബൈക്കുകളും ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, മെഴ്‌സിഡസ് ബെൻസ് ടിഎംഇ 250, പഴയകാല മിനി കൂപ്പർ, സീരീസ് 80 ലാൻഡ് ക്രൂയ്സർ എന്നിങ്ങനെ ക്ലാസിക് കാർ കളക്ഷനുമുണ്ട് ദുൽഖറിന്.

Tags: