Mammootty Caravan: 369 ​ഗ്യാരേജിലേക്ക് പുതിയ അതിഥി; മമ്മൂട്ടിയുടെ പുതിയ കാരവാന്റെ വിശേഷങ്ങൾ

Actor Mammootty: മമ്മൂട്ടിയുടെ മറ്റ് വാഹനങ്ങളുടേത് പോലെ തന്നെ 369 എന്ന നമ്പർ തന്നെയാണ് പുതിയ അത്യാഢംബര കാരവാനും സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 08:53 PM IST
  • ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് കാരവൻ നിർമിച്ചിരിക്കുന്നത്
  • അദ്ദേഹത്തിന്റെ ​ഗ്യാരേജിലേക്ക് രണ്ടാമത്തെ കാരവനാണ് എത്തിയിരിക്കുന്നത്
Mammootty Caravan: 369 ​ഗ്യാരേജിലേക്ക് പുതിയ അതിഥി; മമ്മൂട്ടിയുടെ പുതിയ കാരവാന്റെ വിശേഷങ്ങൾ

മമ്മൂട്ടിയുടെ വാഹനപ്രേമം പ്രസിദ്ധമാണ്. ആരാധകരും വാഹനപ്രേമികളും അദ്ദേഹത്തിന്റെ വാഹനശേഖരത്തെ വിശേഷിപ്പിക്കുന്നത് 369 ​ഗ്യാരേജ് എന്നാണ്. ഇപ്പോഴിതാ ഈ ​ഗ്യാരേജിലേക്ക് അത്യാഢംബര കാരവാനാണ് പുതിയതായി എത്തുന്നത്. മമ്മൂട്ടിയുടെ മറ്റ് വാഹനങ്ങളുടേത് പോലെ തന്നെ 369 എന്ന നമ്പർ തന്നെയാണ് കാരവാനും സ്വന്തമാക്കിയത്.

Add Zee News as a Preferred Source

മമ്മൂട്ടിയുടെ പുതിയ അത്യാഢംബര കാരവൻ ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. മുൻപ് അദ്ദേഹത്തിന് ഉണ്ടായിരുന്ന കാരവന് പകരമാണ് പുതിയ വാഹനം എത്തിയത്. അദ്ദേഹത്തിന്റെ ​ഗ്യാരേജിലേക്ക് ഇപ്പോൾ രണ്ടാമത്തെ കാരവനാണ് എത്തിയിരിക്കുന്നത്. വോൾവോയുടെ കാരവനാണ് അദ്ദേഹം കഴിഞ്ഞ വർഷം സ്വന്തമാക്കിയത്.

ALSO READ: ധനുഷ്-നാഗാർജുന-ശേഖർ കമ്മൂല ചിത്രം വരുന്നു; "കുബേര" റിലീസ് ജൂൺ 20ന്

പുതിയ കാരവൻ കിടിലൻ ഇന്റീരിയറിലാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് മുറികളാണ് കാരവനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ വിസിറ്റിങ് റൂമും ബെഡ് റൂമും പുറത്തേക്ക് എക്സ്റ്റന്റ് ചെയ്യാവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. വാഹനം നിർത്തിയതിന് ശേഷം മുറികളുടെ വലുപ്പം വർധിപ്പിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News