)
മമ്മൂട്ടി ആരാധകർക്ക് സർപ്രൈസായി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. ക്യൂബ്സ് എൻർടെയിൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തുന്നു. മാർക്കോ, കാട്ടാളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രമാകും ഇത്.
സോഷ്യൽ മീഡിയയിലൂടെ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മമ്മൂട്ടിയും ഷെരീഫ് മുഹമ്മദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.
മാർക്കോയുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന കാട്ടാളന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന വമ്പൻ പ്രോജക്ടായിരിക്കും മമ്മൂട്ടി ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.