വൈ.എസ്.ആറായി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം 'യാത്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ സംവിധാനം മാഹി രാഘവാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. 

Last Updated : Apr 7, 2018, 06:54 PM IST
വൈ.എസ്.ആറായി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം 'യാത്ര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ സംവിധാനം മാഹി രാഘവാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. 

ചിത്രത്തില്‍ വൈ.എസ്.ആറിന്‍റെ വേഷം ചെയ്യാൻ നാഗാർജുനയേയും പരിഗണിച്ചിരുന്നു. നായികയായി എത്തുന്നത് നയൻ താരയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രണ്ടാം തവണയും ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുമ്പോള്‍ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.

Trending News