എമ്പുരാൻ എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിപ്പിലാണ്. ഒരുപാട് സർപ്രൈസുകൾ ഒളിപ്പിച്ചുകൊണ്ടാണ് പൃഥ്വിരാജ് എന്ന സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ലൂസിഫർ എന്ന ബമ്പർ ഹിറ്റിന്റെ രണ്ടാം ബാഗമായ എമ്പുരാൻ ഇതിനോടകം പ്രീസെയിലിൽ വൻ കളക്ഷൻ നേടി കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിൽ നിന്ന് 50 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ട്.
റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. എമ്പുരാന്റെ മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും മമ്മൂട്ടി ആശംസകൾ നേർന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. ആശംസകൾ നേർന്ന മമ്മൂട്ടിക്ക് പൃഥ്വിരാജ് നന്ദി പറയുകയും ചെയ്തു. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ടാണ് പൃഥ്വി നന്ദി പറഞ്ഞത്.
മമ്മൂട്ടിയുടെ പോസ്റ്റ് ഇങ്ങനെ:
ഒരു ചരിത്ര വിജയത്തിനായി എമ്പുരാന്റെ മുഴുവൻ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു! ലോകമെമ്പാടുമുള്ള അതിരുകൾ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവൻ അഭിമാനമാകാൻ ചിത്രത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും വിജയാശംസകൾ.
ആദ്യ ദിന അഡ്വാൻസ് കളക്ഷനിൽ 50 കോടി പിന്നിട്ടിരിക്കുകയാണ് എമ്പുരാൻ. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും.
ചിത്രത്തിൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.