)
ഇടുക്കി: വനവാസികളായ മത്സ്യത്തൊഴിലാളികൾക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റ്കളും സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇടുക്കി ഡാമിലെ മത്സ്യത്തൊഴിലാളികളായ കൊലുമ്പൻ ആദിവാസി ഉന്നതിയിലെ നിവാസികൾക്കാണ് ആദ്യ ഘട്ടത്തിൽ മീൻ വലകളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തത്.
വെള്ളാപാറ ഫോറസ്റ്റ് ഐ ബി പരിസരത്തുവച്ചാണ് വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇവർ സഹായിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.
പൂർവികം പദ്ധതിയിലൂടെ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തന്നതിനൊപ്പം ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കൂടി പ്രയോജനം ലഭിക്കുകയാണ്. പൂർവികം പദ്ധതിക്ക് പുറമേ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ഹൃദയവാൽവ് ശസ്ത്രക്രിയ, വാത്സല്യം പദ്ധതിയിലൂടെ കുട്ടികളുടെ റോബോട്ടിക് സർജറി, സുകൃതം പദ്ധതിയിലൂടെ സൗജന്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, ഹൃദയസ്പർശത്തിലൂടെ കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ, അംഗപരിമിതർക്കുള്ള വീൽചെയർദാനം, വഴികാട്ടിയിലൂടെ ലഹരിക്കെതിരെയുള്ള പോരാട്ടം എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തിവരുന്നതായി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ചടങ്ങിൽ സംബന്ധിക്കാൻ അവസരം ലഭിച്ചത്. അത് ഒരു ഭാഗ്യമായി തന്നെ കരുതുന്നു. പലർക്കും ചെയ്യുവാൻ അസാധ്യമായ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ വിജയകരമായി നിവർത്തിക്കുവാൻ സാധിക്കുന്നത് കെയർ ആൻഡ് ഷെയർ പ്രവർത്തകരുടെ അർപ്പണ മനോഭാവത്തിന്റെ ഫലമായിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതുപോലെ മാതൃകാപരമായ കാരുണ്യപ്രവർത്തികൾ വരും വർഷങ്ങളിലും നിറവേറ്റുവാനാവശ്യമായ ഈശ്വരാനുഗ്രഹം ലഭിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതായും ബിഷപ്പ് പറഞ്ഞു.
ഇടുക്കി ഫ്ലയിങ് സ്ക്വാഡ് ഡി എഫ് ഓ ശ്രീ വിനോദ് കുമാർ എം ജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ജയചന്ദ്രൻ ജി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ വിപിൻദാസ് പി കെ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ സി റ്റി ഔസേപ്പ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ പ്രസാദ് കുമാർ ബി, ഫിഷർമാൻ സബ്ഗ്രൂപ്പ് ചെയർമാൻ ശ്രീ രഘു സി, ഇസാഫ് ഗ്രൂപ്പ് പി ർ ഓ ശ്രീ ജലാലുദിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൊലുമ്പൻ ആദിവാസി ഉന്നതിയിലെ മത്സ്യത്തൊഴിലാളികൾ വലകളും ലൈഫ് ജാക്കറ്റുകളും ഏറ്റുവാങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.