മമ്മൂട്ടി പാടിയ ഗാനം 'എന്താ ജോണ്‍സാ കള്ളില്ലേ' പുറത്തിറങ്ങി

  

Last Updated : Apr 27, 2018, 04:42 PM IST
 മമ്മൂട്ടി പാടിയ ഗാനം 'എന്താ ജോണ്‍സാ കള്ളില്ലേ' പുറത്തിറങ്ങി

കൊച്ചി: ജോയ്മാത്യു തിരക്കഥയെഴുതി ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളില്‍ മമ്മൂട്ടി പാടിയ 'എന്താ ജോണ്‍സാ കള്ളില്ലേ' എന്ന ഗാനം പുറത്തിറങ്ങി. മുണ്ടുമടക്കി കുത്തി മമ്മൂട്ടി പാടുന്ന ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ബിജി പാലാണ്. 

'വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതത്തിലും ഒരു കൈ നോക്കുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ' എന്ന കുറിപ്പിനൊപ്പം മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കില്‍ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്.  

വീഡിയോ കാണാം: 

കാലിക പ്രസക്തിയുള്ള കഥ പറയുന്ന ചിത്രത്തില്‍ കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യു, കെപിഎസി ലളിത, മുത്തുമണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Trending News