കസബയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി; 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ കാണാം

വിവാദമായ കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ജെയിംസ്‌ എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌.പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Last Updated : Jan 5, 2018, 07:12 PM IST
കസബയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി; 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ കാണാം

വിവാദമായ കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ജെയിംസ്‌ എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്‌.പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. 

പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി എത്രയും പെട്ടെന്നുതന്നെ ഷൂട്ടിംഗ് തുടങ്ങുകയായിരുന്നു.  മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. ഈ റിപ്പബ്ലിക്ദിനത്തില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.

Trending News