Bazooka: 'എനിക്ക് ഇഷ്ടപ്പെട്ടു; ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്'; മമ്മൂട്ടി

Bazooka: വീണ്ടും ഒരു നവാ​ഗത സംവിധായകനൊപ്പം എത്തുകയാണെന്നും മമ്മൂട്ടി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Apr 9, 2025, 07:37 PM IST
  • ഗെയിമിം​ഗ് പ്രമേയമായുള്ള പുതുമയുള്ള കഥയാണെന്നും മമ്മൂട്ടി പറയുന്നു.
Bazooka: 'എനിക്ക് ഇഷ്ടപ്പെട്ടു; ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്'; മമ്മൂട്ടി

മമ്മൂട്ടി ചിത്രം ബസൂക്ക റിലീസിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഈ സമയത്ത് സിനിമയെ കുറിച്ച് വിശദീകരിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. വീണ്ടും ഒരു നവാ​ഗത സംവിധായകനൊപ്പം എത്തുകയാണെന്നും ​ഗെയിമിം​ഗ് പ്രമേയമായുള്ള പുതുമയുള്ള കഥയാണെന്നും മമ്മൂട്ടി പറയുന്നു. ആദ്യ കേൾവിയിൽ തനിക്ക് ഇഷ്ട്ടപ്പെട്ട സിനിമയാണിതെന്നും ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടതെന്നും അദ്ദേഹം പറയുന്നു. 

Add Zee News as a Preferred Source

'പ്രിയമുള്ളവരെ.. വീണ്ടും ഒരു നവാഗത സംവിധായകനൊടോപ്പം ഞാൻ എത്തുകയാണ്. 'ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും. ഏപ്രിൽ 10ന്  (നാളെ) 'ബസൂക്ക' തിയേറ്ററുകളിൽ എത്തും. ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അത് സിനിമയായി പരിണമിച്ചു. ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്. എപ്പോഴും പറയാറുള്ളത് പോലെ. പുതിയ ഓരോ സംവിധായകർക്കും പുതിയതെന്തോ പറയാനുണ്ടാകും. അതിനൊപ്പം ഞാനും നിങ്ങളും നമ്മളും.. സ്നേഹപൂർവ്വം മമ്മൂട്ടി', എന്നാണ് മമ്മൂട്ടി കുറിച്ചത്. 

 

സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ബസൂക്ക നിർമ്മിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്.  മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News