Bazooka Review: മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്ക; പ്രേക്ഷകരെ ഞെട്ടിച്ചോ?

Bazooka Review: മമ്മൂട്ടി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബസൂക്ക

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 05:35 PM IST
  • നവാഗതനായ ഡിനോ ഡെന്നീസാണ് സംവിധാനം ചെയ്തിരിക്കുന്നത്.
  • ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
  • തമിഴിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ഗൗതം വാസുദേവ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Bazooka Review: മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്ക; പ്രേക്ഷകരെ ഞെട്ടിച്ചോ?

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. ഏറെ പ്രതീക്ഷകളുള്ള സിനിമ നവാഗതനായ ഡിനോ ഡെന്നീസാണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബസൂക്ക. ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ ഗൗതം വാസുദേവ മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ പത്തിന് ലോകമെമ്പാടും ഒരുമിച്ചാണ് ബസൂക്കയുടെ റിലീസ്. 

Add Zee News as a Preferred Source

വലിയ പ്രതീക്ഷയോടെ മമ്മൂട്ടി ചിത്രം കാണാനെത്തിയത് ആയിരക്കണക്കിന് ആളുകളാണ്. ചെണ്ടമേളവും ആരവവുമൊക്കെയായിട്ടാണ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. രാവിലെ 9 മണിയ്ക്കായിരുന്നു ആദ്യ ഷോ. അവധിക്കാലമായത് കൊണ്ട് കുടുംബസമേതമാണ് പലരും സിനിമ കാണാനെത്തിയത്. ബസൂക്കയുടെ ആദ്യ പകുതി ത്രില്ലടിപ്പിക്കുന്ന എക്‌സ്പീരിയന്‍സ് നല്‍കിയെന്നാണ് പ്രേക്ഷക പ്രതികരണം. ആദ്യ ഷോ ഫുള്‍ ആയിരുന്നു. ചിത്രം കാണാന്‍ തിരക്ക് കൂടുന്നുവെന്നാണ് തിയേറ്ററുകളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. മലയാളത്തില്‍ പുതുമയുള്ള രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

പോലീസിനെ വട്ടംകറക്കുന്ന ഒരു കുറ്റവാളി, അയാൾ തീർക്കുന്ന കെണികളും വെല്ലുവിളികളും, പോലീസ് അതിനെ എങ്ങനെ നേരിടുന്നു എന്നെല്ലാമാണ് ബസൂക്ക അടിസ്ഥാനപരമായി ചർച്ച ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ കാണാത്ത മമ്മൂട്ടിയെ കാണാനാകുമെന്നാണ് ആരാധക വിലയിരുത്തൽ. ഓൺലൈൻ ബുക്കിങിലും സ്വീകാര്യത വർധിച്ചു കഴിഞ്ഞു. 1.50 കോടിയാണ് ചിത്രം റിലീസിന് മുന്‍പ് കേരളത്തില്‍ നിന്ന് നേടിയത്. റിലീസിന് മുന്‍പുള്ള 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ചിത്രം വിറ്റത് 38,000ല്‍ അധികം ടിക്കറ്റുകള്‍ ആയിരുന്നു. ഈ കുതിപ്പ് തുടരുകയാണെങ്കിൽ മികച്ച ഇനീഷ്യലും സിനിമയ്ക്കു ലഭിച്ചേക്കും.

സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നതും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News