മലയാളം മിസ്റ്ററി കോമഡി ചിത്രമായ ഡൊമിനിക് ആൻഡ് ലേഡീസ് പഴ്‌സ് ഒടിടിയിൽ. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം 2025 ജനുവരി 23-നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം 2025 മാർച്ച് ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.
2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസായിരുന്നു 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്'. കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഡിറ്റക്‌ടീവ് ആയിട്ടാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ വൻതാരനിരയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിൽ അണിനിരന്നിരിക്കുന്നത്. ഗോകുൽ സുരേഷ്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വിജയ് ബാബു, വിജി വെങ്കടേഷ്, സുഷ്‌മിത ഭട്ട്, വിനീത്, വാഫ ഖതീജ എന്നിവരാണ് മറ്റുതാരങ്ങൾ.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് സിനിമ നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ഡോക്‌ടര്‍ സൂരജ് രാജന്‍, ഡോക്‌ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്‌ണു ആർ ദേവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിങ്ങും ദർബുക ശിവ സംഗീതവും നിർവഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









