പൃഥ്വിയുടെ ഒറ്റ വാക്കില്‍ പകച്ച് മഞ്ജു വാര്യര്‍!!

മഞ്ജു അടുത്തെത്തി പൃഥ്വിയോട് ചോദിച്ചു, നേരത്തെ പറഞ്ഞില്ലേ അതെന്താ? 

Last Updated : Feb 14, 2019, 12:16 PM IST
പൃഥ്വിയുടെ ഒറ്റ വാക്കില്‍ പകച്ച് മഞ്ജു വാര്യര്‍!!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'.

ചിത്രീകരണ വേളയില്‍ സംഭവിച്ച  രസകരമായ ഒരു സംഭവം ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ് ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന പൃഥ്വിരാജ്.
 
മഞ്ജു വാര്യരും ബോളിവുഡ് താരം വിവേക് ഒബ്‌റോയും തമ്മിലുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ\യാണ് സംഭവം. 

താനുദ്ദേശിച്ച ഭാവമല്ല മഞ്ജുവിന്‍റെ മുഖത്ത് വരുന്നതെന്ന് മനസിലാക്കിയ പൃഥ്വി താരത്തിന്‍റെ അടുത്തെത്തി കുറച്ച്‌ കൂടി ഇന്‍ക്രഡുലെസ്‌നെസ് (Incredulousnsse: പെട്ടെന്ന് വിശ്വാസം വരാത്ത) ഭാവമാണ് വരേണ്ടത് എന്ന് പറഞ്ഞു.

ഇതിനു മറുപടിയായി മഞ്ജു തലയാട്ടിയെങ്കിലും വീണ്ടും ടേക്കെടുത്തപ്പോള്‍ ഭാവത്തില്‍ മാറ്റമുണ്ടായില്ല. അതോടെ പൃഥ്വി കട്ട് പറഞ്ഞു. ഉടനെ മഞ്ജു അടുത്തെത്തി പൃഥ്വിയോട് ചോദിച്ചു, നേരത്തെ പറഞ്ഞില്ലേ അതെന്താ? എന്ന്. സെറ്റില്‍ കൂട്ടച്ചിരി ഉയരാന്‍ മറ്റെന്തെങ്കിലും വേണോ?

ഇതോടെ താന്‍  ചമ്മിയെന്നും ഷൂട്ടിംഗ് തീരും വരെ ഈ ഇന്‍ക്രഡുലെസ്‌നെസ് ചിരിക്കാനുള്ള വകയായിരുന്നെന്നും പൃഥ്വി പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി രസകരമായ തന്‍റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

കടുപ്പമുള്ള ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതിന്‍റെ പേരില്‍ പലപ്പോഴും പൃഥ്വിരാജ് വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ തയാറാക്കുന്ന ലൂസിഫര്‍ മാര്‍ച്ച്‌ അവസാനത്തോടെ തിയറ്ററുകളിലെത്തും. 

Trending News