ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! മമ്മൂക്ക-മഞ്ജു ചിത്രം ഉടന്‍

ഷൂ​ട്ടിം​ഗ് ​ഡി​സം​ബ​ർ​ ​അവസാനത്തോടെ​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​കു​ട്ടി​ക്കാ​ന​മാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ. ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനു൦ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേര് ഇട്ടിട്ടില്ല. 

Last Updated : Nov 26, 2019, 07:29 PM IST
ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത! മമ്മൂക്ക-മഞ്ജു ചിത്രം ഉടന്‍

മമ്മൂട്ടി- മഞ്ജു വാര്യര്‍ കൂട്ടുക്കെട്ടിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത!

ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ.​ ​ടി.​ ​ചാ​ക്കോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ചിത്രത്തില്‍ ആദ്യമായി  ഇരുവരും ഒന്നിച്ചെത്തുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, മമ്മൂട്ടിയുടെ നായിക കഥാപാത്രത്തെയാകില്ല മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുക. ചി​ത്ര​ത്തി​ലെ​ ​ഒ​രു​ ​നി​ർ​ണാ​യ​ക​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​മ​ഞ്ജു​വി​ന് എ​ന്നാ​ണ് ​സൂ​ച​ന. ​

ഷൂ​ട്ടിം​ഗ് ​ഡി​സം​ബ​ർ​ ​അവസാനത്തോടെ​ ​എ​റ​ണാ​കു​ള​ത്ത് ​തു​ട​ങ്ങും.​ ​കു​ട്ടി​ക്കാ​ന​മാ​ണ് ​മ​റ്റൊ​രു​ ​ലൊ​ക്കേ​ഷ​ൻ. ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനു൦ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേര് ഇട്ടിട്ടില്ല. 

യുവജനോത്സവ വേദിയില്‍ നിന്നും സാക്ഷ്യമെന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയില്‍ ചുവടുറപ്പിച്ച മഞ്ജു വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ്. 

ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 'ഹൗ ഓള്‍ഡ്‌ ആര്‍ യു?' എന്ന ചിത്രത്തിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. 

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ എല്ലാ ചലച്ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. 

മോഹന്‍ലാലിന്റെ ഭാഗ്യനായിക എന്ന വിശേഷണവും മഞ്ജുവിന് സ്വന്തമാണ്. 
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു ഇതുവരെ മമ്മൂട്ടിയ്ക്കൊപ്പം ഒരു ചിത്രത്തില്‍ പോലും വേഷമിട്ടിരുന്നില്ല. 

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മികച്ച അവസരം ലഭിച്ചാല്‍ ഒരുമിച്ച് അഭിനയിക്കുമെന്ന് താരം പ്രതികരിച്ചിരുന്നു. 

ആരാധകരെ പോലെ തന്നെ മഞ്ജുവിന്‍റെ മനസ്സിലെയും വലിയൊരാഗ്രഹമാണ് ഇതോടെ നിറവേറാന്‍ ഒരുങ്ങുന്നത്. 

തമിഴ് അരങ്ങേറ്റ ചിത്രമായ 'അസുരന്‍റെ' ഗംഭീര വിജയത്തിന് ശേഷമാണ് മമ്മൂട്ടിയ്ക്കൊപ്പ൦ ആദ്യമായി അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്.

Trending News