മരക്കാറിലെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.    

Last Updated : Jan 25, 2019, 05:16 PM IST
മരക്കാറിലെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ മരക്കാറായെത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നു. സുബൈദ എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്നത്.

നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 2020 ല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, പൂജ കുമാര്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്.

Trending News