Manjummel Boys Financial Fraud Case: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

Financial Fraud Case: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 09:27 AM IST
  • മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
  • ചോദ്യം ചെയ്യുന്നത് എറണാകുളം എസിപിയുടെ നേതൃത്വത്തിലായിരിക്കും
Manjummel Boys Financial Fraud Case: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യുന്നത് എറണാകുളം എസിപിയുടെ നേതൃത്വത്തിലായിരിക്കും. 

Add Zee News as a Preferred Source

Also Read: സംസ്ഥാനത്ത് വരുന്ന 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത

രണ്ടാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മരട് പൊലീസ് നടനോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. സൗബിന് പുറമെ പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ ബാബു ഷാഹിറിനും ഷോണ്‍ ആന്റണിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.  സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. 

ഇതിനിടയിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിന് പിന്നാലെയാണ് പോലീസ് മൂവര്‍ക്കും നോട്ടീസ് നൽകിയത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍ നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചു എന്നാണ്  പരാതി. 

Also Read: മേട രാശിക്കാർ സംസാരം നിയന്ത്രിക്കുക, കർക്കടക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ല എന്നാണ് പ്രതി ചേർക്കപ്പെട്ട നിര്‍മ്മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കളും പറയുന്നുണ്ട്. അതുകൊണ്ടാണ് പണം നല്‍കാത്തതെന്നാണ് ഇവരുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News